BREAKING NEWSNATIONAL

‘ജാതി സെന്‍സസ് തന്റെ ജീവിത ലക്ഷ്യം, ആര്‍ക്കും തടയാന്‍ ആകില്ല’; രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: ജാതി സെന്‍സസ് തന്റെ ജീവിത ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. 22 അതി സമ്പന്നര്‍ക്ക് മോദി നല്‍കിയതിന്റ ചെറിയൊരു പങ്ക് 90 % വരുന്ന രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് കോണ്ഗ്രസ് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം. സ്വാതന്ത്ര്യം, ഭരണഘടന, ദവള വിപ്ലവം തുടങ്ങിയ കോണ്‍ഗ്രസിന്റ വിപ്ലവ തീരുമാനങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ജാതി സെന്‍സസെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കോണ്‍ഗ്രസ് പത്രിക മുന്നോട്ടുവയ്ക്കുന്ന ജാതി സെന്‍സസ്, പ്രധാനമന്ത്രി മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം. ദളിത് ഒബിസി പിന്നോക്ക വിഭാഗകക്കാര്‍ ഉള്‍പ്പെടെ ഇന്ന് രാജ്യത്തെ 90% ത്തോളം പേരും അനീതി നേരിടുന്നു. 22 അതിസമ്പന്നര്‍ക്ക് പ്രധാനമന്ത്രി മോദി നല്‍കിയ പണത്തിലെ ചെറിയൊരു പങ്ക് 90% ത്തിന് നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും രാഹുല്‍ വിശദീകരിച്ചു.
ജാതി സെന്‍സസ് തന്റെ ജീവിത ലക്ഷ്യമാണെന്നും ആര്‍ക്കും തടയാന്‍ ആകില്ലെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ എക്‌സ്‌റേ എടുക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്, രാജ്യസ്‌നേഹിയെന്ന് അവകാശപ്പെടുന്നവര്‍ എക്‌സറെയെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം പ്രതിഷ്ഠ, പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം എന്നീ ചടങ്ങുകളില്‍ ദളിത് ആദിവാസി വിഭാഗത്തില്‍ നിന്ന് ആരെയും കണ്ടില്ലെന്നും വിമര്‍ശനം ഉന്നയിച്ചു. സ്വാതന്ത്ര്യം, ഭരണഘടന, ദവള വിപ്ലവം തുടങ്ങിയ കോണ്‍ഗ്രസിന്റ വിപ്ലവ തീരുമാനങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ജാതി സെന്‍സസ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Articles

Back to top button