BREAKING NEWSKERALA

‘മകളുടെ കേസ് നടത്താന്‍ മുഖ്യമന്ത്രി പൊതുഖജനാവില്‍ നിന്ന് പണം എടുക്കുന്നു’; കെ എം ഷാജി

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ലീഗ് നേതാവ് കെ എം ഷാജി. മകളുടെ കേസ് നടത്താന്‍ മുഖ്യമന്ത്രി പൊതുഖജനാവില്‍ നിന്ന് പണം എടുക്കുന്നുവെന്ന് കെ എം ഷാജി പറഞ്ഞു. കെഎസ്‌ഐഡിസി മുഖ്യമന്ത്രിക്ക് സ്ത്രീധനം കിട്ടയതാണോയെന്ന് ഷാജി ചോദിച്ചു.തനിക്കെതിരെയുള്ള കേസുകള്‍ പാര്‍ട്ടി പണം കൊണ്ടല്ല, സ്വന്തം പൈസ എടുത്താണ് നടത്തുന്നത്. 14 കേസുകളാണ് തന്റെ പേരിലുള്ളത്. സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ഷാജി പറഞ്ഞു.
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ തനിക്കെതിരെ കേസെടുക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വെല്ലുവിളിച്ച് കെ.എം.ഷാജി ഇന്നലെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത രാഷ്ട്രീയ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തില്‍ കേസെടുക്കുമെന്നാണ് എം.വി.ഗോവിന്ദന്‍ പറഞ്ഞത്. കേസടുത്താല്‍ കണ്ണൂരില്‍ നടന്ന മറ്റ് ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ കൊടി എവിടെ കെട്ടണമെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് എവിടെ കെട്ടണമെന്ന് പിണറായി വിജയന്‍ പറയേണ്ട. മാഹി ബൈപ്പാസില്‍ പ്രചാരണം നടത്തുന്ന വാഹനത്തിന്റെ വേഗതയ്ക്ക് അനുസരിച്ച് നിലപാട് മാറുന്ന പാര്‍ട്ടിയാണ് സിപിഐഎം.
മാഹി ബൈപാസില്‍ കയറുന്ന വണ്ടി ‘രാഹുല്‍ ഗാന്ധിക്ക് വേണ്ടി’ എന്ന് വിളിച്ചു പറയും. പാലം കഴിഞ്ഞാല്‍ ‘രാഹുല്‍ ഗാന്ധിക്ക് വേണ്ട’ എന്നും പറയും. ഇത്രയും ഗതികെട്ട പാര്‍ട്ടിയാണ് സിപിഐഎം. തുടല്‍ അഴിച്ചുവിട്ട വേട്ടപ്പട്ടിയെപ്പോലെയാണ് പി.വി.അന്‍വറെന്നും ഷാജി പറഞ്ഞു.

Related Articles

Back to top button