BREAKING NEWSWORLD

ബ്യൂട്ടീഷ്യന്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിന്റ്‌മെന്റ് ലഭിച്ചില്ല

ഐലാഷ് അപ്പോയിന്റ്‌മെന്റ് ലഭിക്കാത്തതിന് യുവതി ബ്യൂട്ടീഷ്യന്റെ കാര്‍ കത്തിച്ചു. ചിക്കാഗോയില്‍ നിന്നുള്ള മാര്‍സെല്ല ഓര്‍ എന്ന ബ്യൂട്ടീഷന്റെ ബിഎംഡബ്ല്യു കാര്‍ ആണ് ഇടപാടുകാരില്‍ ഒരാള്‍ അപ്പോയിന്‍മെന്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കത്തിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മാര്‍സെല്ല ഓര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
വീഡിയോ ദൃശ്യങ്ങളില്‍ ഹൂഡി ധരിച്ച ഒരു സ്ത്രീ വാഹനത്തിനു ചുറ്റും നടന്നുകൊണ്ട് അതിന് മുകളില്‍ ഒരു ദ്രാവകം ഒഴിക്കുന്നതും ശേഷം തീ ഇടുന്നതും കാണാം. നിമിഷനേരങ്ങള്‍ക്കുള്ളില്‍ തന്നെ കാര്‍ കത്തുന്നതാണ് കാണുന്നത്. കാര്‍ കത്തിയമര്‍ന്നു എന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓര്‍ ക്ലയന്റുമായി നടത്തിയ ടെക്സ്റ്റ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ഒരു മാസത്തോളം കാത്തിരുന്നിട്ടും തനിക്ക് അപ്പോയിന്‍മെന്റ് ലഭിക്കാത്തതില്‍ അവര്‍ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, താന്‍ അനുവദിച്ചു നല്‍കിയ സമയത്ത് യുവതി എത്തിയില്ലെന്നും പിന്നീട് രണ്ടുദിവസങ്ങള്‍ക്കുശേഷം വീണ്ടും തന്നോട് സമയം ആവശ്യപ്പെട്ട് വിളിക്കുകയും ആയിരുന്നു എന്നാണ് മാര്‍സെല്ല ഓര്‍ പറയുന്നത്.
പക്ഷേ മുന്‍കൂട്ടിയുള്ള ബുക്കിങ്ങുകള്‍ അവശേഷിക്കുന്നതിനാല്‍ തനിക്ക് യുവതിക്ക് സമയം അനുവദിച്ചു നല്‍കാന്‍ സാധിക്കാതെ വന്നു എന്നും മാര്‍സെല്ല ഓര്‍ കൂട്ടിച്ചേര്‍ത്തു. ഏതായാലും ഇത് പിന്നീട് നാടകീയമായ സംഭവവികാസങ്ങളിലേക്ക് വഴി മാറുകയായിരുന്നു.
മാര്‍സെല്ല ഓര്‍ തന്റെ നഷ്ടപ്പെട്ട കാറിനായി ഇപ്പോള്‍ ഒരു ഗോ ഫണ്ട് മീ കാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. 50,000 ഡോളര്‍ (ഏകദേശം 41 ലക്ഷം രൂപ) സമാഹരിക്കുക എന്നതാണ് ലക്ഷ്യം, ഇതുവരെ 71 സംഭാവനകളില്‍ നിന്ന് 1,560 ഡോളര്‍ (ഏകദേശം 1 ലക്ഷം രൂപ) അവള്‍ ശേഖരിച്ചു കഴിഞ്ഞു.

Related Articles

Back to top button