BREAKING NEWSNATIONAL

സന്ദേശ് ഖാലി: ലൈംഗികാരോപണ കേസിലും ഭൂമി കയ്യേറ്റ ആരോപണത്തിലും കേസെടുത്ത് സിബിഐ

ദില്ലി: സന്ദേശ്ഖാലിയില്‍ ഉയര്‍ന്ന ലൈംഗികാരോപണ കേസിലും ഭൂമികൈയേറ്റ ആരോപണത്തിലും കേസെടുത്ത് സിബിഐ. ആരോപണം നേരിട്ട 5 പേര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്. താന്‍ ലൈംഗിക അതിക്രമത്തിനിരയായെന്നും തന്റെ ഭൂമി കൈയേറിയെന്നും ആരോപിച്ച് മൊഴി നല്‍കിയ അതിജീവിതയുടെ പരാതിയിന്‍മേലാണ് കേസെടുത്തത്. അതേസമയം ആരോപണവിധേയരായ 5 പേരുടെയും പേരുകള്‍ സിബിഐ പുറത്ത് വിട്ടിട്ടില്ല. നേരത്തെ കല്‍ക്കട്ട ഹൈകോടതിയാണ് സന്ദേശ്ഖാലി വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Related Articles

Back to top button