BREAKING NEWSKERALALATEST

പത്മജയും ജയലക്ഷ്മിയും ജനറല്‍ സെക്രട്ടറിമാരായേക്കും

തിരുവനന്തപുരം: പത്മജ വേണുഗോപാലും മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയും കെപിസിസി ഭാരവാഹികള്‍ ആയേക്കും. ഇരുവരെയും വനിതാ പ്രതിനിധികള്‍ എന്ന നിലയിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വനിതാ സംവരണവും പട്ടിക പട്ടികജാതി സംവരണവും സാധ്യമാകും എന്നതിലാണ് പി കെ ജയലക്ഷ്മിക്ക് സാധ്യതയേറുന്നത്.
ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വനിതകളെ പരിഗണിക്കാത്തതിനാല്‍ കൂടുതല്‍ വനിതകള്‍ ഭാരവാഹി പട്ടികയില്‍ ഉണ്ടാകണമെന്ന് ആവശ്യമുയരുന്നുണ്ട്. ഹൈക്കമാന്‍ഡുമായി നടക്കുന്ന ചര്‍ച്ചയില്‍ വനിതാപ്രാതിനിധ്യം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. കെപിസിസി നേതൃത്വത്തിന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
ഡിസിസി അധ്യക്ഷ എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ ബിന്ദു കൃഷ്ണയെ ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നതില്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ട്. പക്ഷേ പുനഃസംഘടനയ്ക്ക് നിശ്ചയിച്ച മാനദണ്ഡമാണ് ഇതിന് തടസ്സം. ഡിസിസി അധ്യക്ഷ പദവി ഒഴിഞ്ഞവര്‍ക്ക് ഭാരവാഹി സ്ഥാനം നല്‍കേണ്ടതില്ല എന്നാണ് നിലവിലെ ധാരണ.
ബിന്ദു കൃഷ്ണയ്ക്ക് മാത്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കുന്നതില്‍ എതിര്‍പ്പുകള്‍ ഉയരാന്‍ സാധ്യതയുണ്ട്. പകരം മറ്റേതെങ്കിലും ഉയര്‍ന്ന സ്ഥാനങ്ങളില്‍ ബിന്ദു കൃഷ്ണയെ ഉള്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്.
ബിന്ദു കൃഷ്ണയെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. പക്ഷേ ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. തിരുവനന്തപുരത്തു നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങളും പരിഗണിക്കുന്നുണ്ട്.

Related Articles

Back to top button